കാനഡ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഇംപാക്ട് 2K26' വാർഷിക സമ്മർ ക്യാമ്പ് ഈ മാസം 24, 25, 26 തീയതികളിൽ ഒന്റാറിയോയിലെ തേംസ്ഫോർഡിലുള്ള മേപ്പിൾ ഗ്രോവ് ക്രിസ്ത്യൻ റിട്രീറ്റ് സെന്ററിൽ നടക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ജോഷി ജോസഫ്, പാസ്റ്റർ പ്രത്യാശ് തോമസ്, പാസ്റ്റർ കെ. ബി. ഇമ്മാനുവേൽ, സിസ്റ്റർ ആഷ്ലി പ്രത്യാശ് എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്കും സന്ദേശങ്ങൾക്കും നേതൃത്വം നൽകും.
ആത്മീയ നവീകരണവും വിശ്വാസപരമായ വളർച്ചയും ലക്ഷ്യമിട്ടുള്ള ക്യാമ്പിൽ എല്ലാ പ്രായക്കാർക്കും പ്രയോജനപ്പെടുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂട്ടായ ആരാധനയ്ക്കും ആത്മീയ കൂട്ടായ്മയ്ക്കും കുടുംബസമേതം പങ്കുചേരുന്നതിനും അവസരമൊരുക്കുന്ന ഈ വാർഷിക സമ്മർ ക്യാമ്പിൽ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ക്യാമ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും അവർ അറിയിച്ചു.